പ്രസവത്തിനിടെ മരണം: ആശുപത്രിക്കു മുന്നിൽ യൂത്ത്​ലീഗ് കുത്തിയിരിപ്പ് സമരം നടത്തി

ഫറോക്ക്: പ്രസവത്തിനിടെ യുവതി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥയാണെന്നാരോപിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്ത് യൂത്ത്ലീഗ് പ്രവർത്തകർ ചെറുവണ്ണൂർ കോയാസ് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ശനിയാഴ്ച നാലുമണിയോടെയായിരുന്നു സമരം. ഒളവണ്ണ സ്വദേശി പുത്തലത്ത് അബ്ദുൽ സലാമി​െൻറ ഭാര്യ ബാസിമ പ്രസവത്തെതുടർന്ന് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത്ലീഗ് കുത്തിയിരിപ്പ് സമരം നടത്തിയത്. മണ്ഡലം പ്രസിഡൻറ് എം. ബാബുമോൻ, വി. അബൂബക്കർ ഒളവണ്ണ, പി.എം. സിദ്ദീഖ്, ഒ.എം. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.