kc lead ബോർഡുകൾ അരിഞ്ഞുവീഴ്​ത്തി നഗരസഭ

കോഴിക്കോട്: നഗരത്തിലെ അനധികൃത ബോർഡുകളും ബാനറുകളും ഹോർഡിങ്ങുകളും നീക്കുന്ന നടപടിക്ക് തുടക്കം. നഗരസഭ റവന്യൂ വിഭാഗം മൂന്നു സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച മാത്രം 1197 ബോർഡുകൾ നീക്കി. ശനിയാഴ്ചയും തിങ്കളാഴ്ചയും ബോർഡുകൾ നീക്കുന്ന നടപടി തുടരും. ഹൈകോടതി നിർദേശ പ്രകാരം അനധികൃത ബോർഡുകൾ നീക്കുന്നത് സംബന്ധിച്ച് ഇൗ മാസം ആറിന് സർക്കാർ പ്രഖ്യാപിച്ച മാർഗനിർദേശ പ്രകാരമാണ് കോർപറേഷൻ നടപടി. ഒക്ടോബർ 15ന് മുമ്പ് സംസ്ഥാനത്തെ മുഴുവൻ അനധികൃത ബോർഡുകളും നീക്കണമെന്നാണ് സർക്കാർ നിർദേശം. എളുപ്പം മാറ്റാവുന്ന ബോർഡുകൾ മുഴുവൻ മൂന്നു ദിവസത്തെ സ്ക്വാഡുകൾ വഴി മാറ്റുമെന്നും വലിയ യന്ത്രങ്ങളും സുരക്ഷ സംവിധാനങ്ങളും ജീവനക്കാരുമൊക്കെ ആവശ്യമുള്ളവ അതിനുശേഷം നീക്കുമെന്നും നടപടികൾക്ക് നേതൃത്വം നൽകുന്ന കോർപറേഷൻ റവന്യൂ ഒാഫിസർ ഷാജി േതാമസ് പറഞ്ഞു. മാവൂർ റോഡിലും കല്ലായി റോഡിലുമടക്കം നഗര ഹൃദയത്തിൽ െവച്ച ബോർഡുകളാണ് ആദ്യഘട്ടമായി മാറ്റിത്തുടങ്ങിയത്. രണ്ടു കൊല്ലത്തിനിടെ നഗരസഭ അനധികൃത ബോർഡുകൾക്കെതിരെ നടത്തുന്ന ഏഴാമത്തെ നീക്കംചെയ്യൽ നടപടിയാണിത്. എല്ലാം ദിവസങ്ങൾക്കകം പഴയ പടിയായി. എടുത്തുമാറ്റിയ ബോർഡുകൾ നഗരസഭ ഒാഫിസിന് സമീപം സൂക്ഷിച്ചിരിക്കയാണ്. േകാർപറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സഹായത്തോടെയാണ് നടപടി. ഇവ റീസൈക്ലിങ് പ്ലാൻറുകളിലേക്കും മറ്റും മാറ്റും. സൈൻ ബോർഡ് നിർമാതാക്കളുടെ നേതൃത്വത്തിൽ നഗരസഭക്ക് സഹായം നൽകുന്നുണ്ട്. അനുമതി കൂടാതെ വ്യാപകമായി ബോർഡുകൾ സ്ഥാപിക്കുക വഴി റോഡ് തടസ്സവും അപകടവുമുണ്ടാവുന്നുവെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഹൈകോടതിയും സർക്കാറും ഇടപെട്ടിരിക്കുന്നത്. ചട്ടപ്രകാരം അനുമതി വാങ്ങിയിട്ടുണ്ടോയെന്ന കാര്യം നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ബുദ്ധിമുട്ടുണ്ടാവുന്ന ബോർഡുകൾ പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഉടൻ എടുത്തുമാറ്റണം. വിവിധ പരിപാടികൾക്കും മറ്റുമായി സ്ഥാപിക്കുന്ന ബോർഡുകൾ പരിപാടി നടക്കുന്ന തീയതി കഴിഞ്ഞ് ഏഴു ദിവസത്തിനകം െവച്ചവർതന്നെ എടുത്തുമാറ്റണം. ഇല്ലെങ്കിൽ െവച്ചവരുടെ ചെലവിൽ നീക്കം ചെയ്യണം. ഏത് പരസ്യവും രണ്ടു മാസത്തേക്ക് മാത്രമേ സ്ഥാപിക്കാൻ അനുമതി നൽകാവൂ. നീട്ടിക്കിട്ടാൻ വീണ്ടും നഗരസഭയെ സമീപിക്കണമെന്നും ഉത്തരവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.