അനുമോദിച്ചു

കോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബ് കോഴിക്കോട് യൂനിറ്റി​െൻറ നേതൃത്വത്തിൽ എസ്.എസ്. റാം ഫോട്ടോഗ്രഫി പുരസ്കാരം നേടിയ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ പി. അഭിജിത്ത്, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാധ്യമം കുടുംബാംഗങ്ങളായ പാർവതി ശ്രീകാന്ത്, ഹെന്ന ഗഫൂർ എന്നിവരെ . കോഴിക്കോട് യൂനിറ്റ് റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. യൂനിറ്റ് പ്രസിഡൻറ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. സർക്കുലേഷൻ മാർക്കറ്റിങ് മാനേജർ മുഹ്സിൻ അലി, സർക്കുലേഷൻ മാനേജർ സി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ. അബ്ദുൽ ഗഫൂർ സ്വാഗതവും കെ.ടി. വിബീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.