മാവൂരിൽ ജനപ്രതിനിധികൾ രാത്രി കാവലിരുന്ന് മാലിന്യം തള്ളുന്നത് പിടിച്ചു

മാവൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനിടെ ചിക്കൻ സ്റ്റാൾ ജീവനക്കാരനെ ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾ പിടികൂടി. രാത്രി കാവലിരുന്നാണ് ജനപ്രതിനിധികൾ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരനെ പിടികൂടുന്നത്. പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് റസ്സാലിനെയാണ് (20) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, അംഗം യു.എ. ഗഫൂർ എന്നിവർ ചേർന്ന് പിടികൂടിയത്. ഗ്രാമ പഞ്ചായത്ത് മത്സ്യ-മാംസ മാർക്കറ്റിലെ ചിക്കൻസ്റ്റാളിൽനിന്നുള്ള മാലിന്യം റോഡിന് എതിർവശത്ത് ഗ്രാസിം ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തള്ളിയത്. മത്സ്യ-മാംസ മാർക്കറ്റി​െൻറ പരിസരത്തും ഗ്രാസിം ഫാക്ടറി വളപ്പിലും മാലിന്യം തള്ളുന്നത് പതിവാണ്. തുടർന്നാണ് വൈസ് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ രാത്രി കാവലിരുന്നത്. രാത്രി 10ഒാടെയാണ് ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നതിനിടെ ഇയാളെ പിടികൂടുന്നത്. അപ്പോൾ കടയുടമയും പരിസരത്തുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. അബ്ദുൽ മജീദ് കട ഉടമയെ വിളിച്ചുവരുത്തി 10,000 രൂപ പിഴ ചുമത്തി. തുടർ നടപടിക്കായി പഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നത് തടയുന്നതിന് ഇത്തരക്കാരെ പിടികൂടുകയോ തെളിവോടുകൂടി വിവരം നൽകുകയോ ചെയ്യുന്നവർക്ക് ഗ്രാമപഞ്ചായത്ത് 5000 രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗ്രാസ് റൂട്ട് ഫുട്ബാൾ ടൂർണമ​െൻറിന് ഇന്ന് തുടക്കം മാവൂർ: ജവഹർ ഡേ ബോർഡിങ് സ്കൂൾ സംഘടിപ്പിക്കുന്ന അണ്ടർ 12 ഇലവൻസ് ഗ്രാസ് റൂട്ട് ഫുട്ബാൾ മത്സരങ്ങൾക്ക് ശനിയാഴ്ച മാവൂർ കൽപള്ളിയിൽ തുടക്കം. എഫ്.സി അക്കാദമി മീനങ്ങാടി, വണ്ടൂർ ഫുട്ബാൾ അക്കാദമി, എം.എഫ്.എ മുക്കം, ടി.എസ്.എ തെരട്ടമ്മൽ, ക്രസൻറ് കോഴിക്കോട്, വി.പി. സത്യൻ സോക്കർ കോഴിക്കോട്, ബേപ്പൂർ ഫുട്ബാൾ അക്കാദമി, ഡൈമോസ് തൃപ്പനച്ചി, അൽ കുബാരി എടവണ്ണ, പി.എഫ്.എ ഒളവണ്ണ, ആതിഥേയരായ ജവഹർ ഡേ ബോർഡിങ് സ്‌കൂൾ തുടങ്ങി 24 ടീമുകൾ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടൂർണമ​െൻറ് മാവൂർ ഗാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.