മിഷന്‍ പി.എസ്.സി; രണ്ടാം ഘട്ടത്തിന് തുടക്കം

കോഴിക്കോട്: മിഷന്‍ ഫോര്‍ എംപവര്‍മ​െൻറ് ഓഫ് തെക്കേപ്പുറം സൊസൈറ്റിയുടെ (മെറ്റ്‌സ്) ആഭിമുഖ്യത്തില്‍ പ്രദേശത്ത് ആരംഭിച്ച മിഷന്‍ പി.എസ്.സി പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി. സര്‍ക്കാര്‍ ജോലികൾ പരിചയപ്പെടുത്തുന്ന ശില്‍പശാലകളും വണ്‍ടൈം രജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചു. പള്ളിക്കണ്ടി ഗവ. എൽ.പി സ്‌കൂളില്‍ സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പ് നാർകോട്ടിക് സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നന്മ െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സി. കുഞ്ഞാതു കോയ അധ്യക്ഷത വഹിച്ചു. കെ.എ. മുനീര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ നേടിയ എം.കെ. ഗിരീഷ്, നാഷനല്‍ ആം റെസ്ലിങ് ചാമ്പ്യന്‍ എന്‍.പി. മുഹമ്മദ് ഹാഷിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എക്‌സൈസ് പ്രിവൻറിവ് ഓഫിസര്‍ കെ.പി. റഷീദ്, സി.ഇ.വി. മസീഹ് അഹമ്മദ്, എസ്.എം. സാലിഹ്, ആദം കാതിരിയകത്ത്, സി.ടി. ഇമ്പിച്ചികോയ, മുജീബ് റഹ്മാൻ, കെ.എം. സാദിഖ്, കെ.എം. ഷരീഫ്, ഐ.പി. ഉസ്മാന്‍ കോയ എന്നിവര്‍ നേതൃത്വം നല്‍കി. കുറ്റിച്ചിറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശില്‍പശാലയും രജിസ്‌ട്രേഷന്‍ ക്യാമ്പും മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.വി. സ്വലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മെറ്റ്‌സ് ചെയര്‍മാന്‍ കെ.വി. സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ഫ്ലാഷ് മോബ് കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തി​െൻറ ഭാഗമായി നാഷനല്‍ സർവിസ് സ്‌കീം ജില്ല സമിതിയുടെയും ഗവ. മാനസികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അധ്യക്ഷത വഹിച്ചു. പി.വി.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 24 കലാകാരന്മാരാണ് കുതിരവട്ടം, മൊഫ്യൂസില്‍ ബസ് സ്റ്റാൻഡ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജിഷിത, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രാമൻ, ഡോ. ബഷീര്‍ കെ.പി, ഡോ. രവികുമാര്‍, ഡോ. വി.വി. ആശ, എൻ.എസ്.എസ് റീജനല്‍ കണ്‍വീനര്‍ കെ.സി. ഫസലുല്‍ ഹഖ്, സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം.കെ. ഫൈസൽ, ഡോ. ഉണ്ണികൃഷ്ണൻ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അശ്വതി, ഡോ. സുസ്മിത, വിനോദ്, പ്രത്യുഷ്, രമ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.