വിടപറഞ്ഞത് കുന്ദമംഗലത്തെ മുതിർന്ന സി.പി.എം നേതാവ്

കുന്ദമംഗലം: പ്രദേശത്തെ മുതിർന്ന സി.പി.എം-കർഷകസംഘം നേതാവാണ് കഴിഞ്ഞദിവസം വിടപറഞ്ഞ ടി.പി. ബാലകൃഷ്ണൻ നായർ. അന്തരിച്ച പി. സാമി, കെ.സി. നായർ എന്നിവരോടൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മികച്ച സംഘാടകനും പ്രസംഗകനും സർവസമ്മതനുമായിരുന്നു. സംഘർഷ മേഖലകളിൽ പാർട്ടി അണികളെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1957ലെ പൊതുതെരഞ്ഞെടുപ്പിൽ അവിഭക്ത കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇദ്ദേഹം പ്രസംഗിച്ചു. മികച്ച സഹകാരികൂടിയായ ഇദ്ദേഹം കോഴിക്കോട് താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻറായി പ്രവർത്തിച്ചുവരുകയാണ്. മാസങ്ങളായി രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് കുരിക്കത്തൂർ തെഞ്ചേരിപറമ്പിലെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാനായി വീട്ടിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.