മൊകായി പ്രീമിയർ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെൻറ്​ ഫ്ലക്സ് നശിപ്പിച്ചതില്‍ പ്രതിഷേധം

എകരൂല്‍: എം.എം പറമ്പ് 'ഈവനിങ് പ്ലെയേഴ്‌സ് മൊകായി'യുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഫുട്ബാള്‍ ടൂര്‍ണമ​െൻറി‍​െൻറ പ്രചാരണാർഥം സ്ഥാപിച്ച ഫ്ലക്സ്ബോര്‍ഡ് നശിപ്പിച്ചതില്‍ കായികപ്രേമികളുടെ പ്രതിഷേധം. സമീപപ്രദേശങ്ങളില്‍ നിന്നടക്കം കക്ഷി രാഷ്ട്രീയ ഭേദമന്യേ എം.എം പറമ്പിലെ ഗ്രൗണ്ടിലെത്താറുള്ള 54 കളിക്കാരെ ഉള്‍പ്പെടുത്തി പ്രദേശവാസികളായ കായിക പ്രേമികളാണ് ടൂര്‍ണമ​െൻറ് സംഘടിപ്പിക്കുന്നത്. ഗ്രാമീണമേഖലയിലെ യുവാക്കള്‍ക്കിടയിൽ ഐക്യവും കൂട്ടായ്മയും നിലനിൽക്കുന്ന കായികരംഗത്ത് ഭിന്നത വളര്‍ത്താന്‍ ശ്രമിക്കുന്ന സാമൂഹികവിരുദ്ധരുടെ നടപടിയില്‍ ഈവനിങ് പ്ലെയേഴ്‌സ് മൊകായി ഭാരവാഹികള്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.