പാസ്​വേഡ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പാസ്വേഡ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ തൊഴിൽ അവബോധം ഉണ്ടാക്കുക, സിവിൽ സർവിസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. ഹയർ സെക്കൻഡറി വകുപ്പ് ആരംഭിച്ച കരിയർ അഭിരുചി പരീക്ഷ, സ്കൂൾ കരിയർ ഗൈഡൻസ് യൂനിറ്റി​െൻറ മത്സര പരീക്ഷ പരിശീലന പാക്കേജായ സി.സി.പി എന്നിവയിൽ അംഗത്വം നേടാൻ പാസ്വേഡ് ക്യാമ്പ് അംഗങ്ങൾക്ക് കഴിയും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. നസീർ അധ്യക്ഷത വഹിച്ചു. പ്രഫ. എം. അബ്ദുറഹിമാൻ സി.സി.പിയുടെ ലോഞ്ചിങ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.കെ. ഇസ്മായിൽ, പ്രധാനാധ്യാപകൻ നിയാസ് ചോല, മുഹമ്മദ് റാഫി, ഡോ. അലി അക്ബർ, എം. താലിസ്, അഫ്സൽ മടവൂർ, നാസർ കുന്നുമ്മൽ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ. അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.