ലൈഫ്​ പദ്ധതി പുനരാവിഷ്​കരിക്കണം -​െഎ.എൻ.ടി.യു.സി

photo CT1 കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എംേപ്ലായീസ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) ഉത്തരമേഖലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ഭവന നിർമാണ ബോഡിനെ മുൻനിർത്തി ലൈഫ് പദ്ധതിയെ പുനരാവിഷ്കരിക്കുന്നതിന് സർക്കാർ തയാറാവണമെന്ന് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) ഉത്തരമേഖല സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് സുരേഷ് മാടമ്പത്ത് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ശങ്കരൻ പോറ്റി, െഎ.എൻ.ടി.യു.സി അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം എം.കെ. ബീരാൻ, പി.ടി. ഗോപാലൻകുട്ടി, പുത്തൂർ മോഹനൻ, എം.ടി. സേതുമാധവൻ, കെ. സുധീഷ്ണൻ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിച്ച സുഗുണ ഡി. നായർ (പാലക്കാട്), ടി.പി. മധുസൂദനൻ, പി.കെ. മുഹമ്മദ് എന്നിവർക്കുള്ള യാത്രയയപ്പ് നൽകി. ഉത്തര മേഖല ഭാരവാഹികളായി അഡ്വ. എം. രാജൻ (പ്രസി.), സുരേഷ് മാടമ്പത്ത് (വർക്കിങ് പ്രസി.), കെ. സുധീഷ്ണൻ (ജന. സെക്ര), ടി.വി. വേണുഗോപാലൻ (ജോ. സെക്ര), ബി.പി. നിഷ (ട്രഷ) എന്നിവരെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.