കൗൺസിൽ യോഗത്തിൽ സംഘർഷം ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഉപരോധിച്ചു

കൗൺസിൽ യോഗത്തിൽ സംഘർഷം ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഉപരോധിച്ചു ഇരട്ടി നികുതി വർധന മാനദണ്ഡം പാലിക്കാതെയെന്ന് യു.ഡി.എഫ് ഫറോക്ക്: മുനിസിപ്പൽ ചട്ടത്തിലെ മാനദണ്ഡം പാലിക്കാതെ നികുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഫറോക്ക് നഗരസഭ കൗൺസിൽ യോഗം യു.ഡി.എഫ് പ്രതിനിധികൾ സതംഭിപ്പിച്ചു നഗരസഭ ചെയർപേഴ്‌സൻ, വൈസ്‌ചെയർമാൻ, സെക്രട്ടറിയടക്കമുള്ളവരെ മണിക്കൂറുകൾ കൗൺസിൽ ഹാളിൽ ഉപരോധിക്കുകയും ചെയ്തു. വ്യാഴാഴ്ച കൗൺസിൽ യോഗത്തിനിടെയാണ് സംഭവം. യോഗം തുടങ്ങിയ ഉടനെ നികുതി വർധന ചർച്ചക്ക് വന്നു. തുടർന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിനിധികൾ തമ്മിൽ സംഘർഷമുണ്ടാവുകയുംൈകയാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരായ യു.ഡി.എഫ് കൗൺസിലർമാരെ ഹാളിൽനിന്നു മാറ്റിയതോടെയാണ് സംഘർഷം ഒഴിവായത്. നേരത്തേ ഫറോക്ക് നഗരസഭയിൽ നികുതി വർധനക്കുള്ള കരട് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ നികുതി വർധനക്കു തീരുമാനമെടുത്തത്. നിലവിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന് ആറ് രൂപയുള്ളത് ഒമ്പതാക്കി ഉയർത്താനാണ് കരട് ഇറങ്ങിയത്. ബഹുജന സംഘടനകൾ ഇതിനെതിരെ പരാതി നൽകിയെങ്കിലും ഇവരോട് അഭിപ്രായം ആരായാതെയാണ് വർധിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ, എൽ.ഡി.എഫ് നേതൃത്വം കൊടുക്കുന്ന ഭരണ സമിതി നികുതി വർധനക്കു മുനിസിപ്പാലിറ്റി ചട്ടം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തുവന്നത്. നേരത്തേ നഗരസഭ യു.ഡി.എഫ് ഭരിച്ചപ്പോൾ 2016ൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി വർധിപ്പിക്കാനും ഗാർഹിക ആവശ്യത്തിന് ആറു രൂപയിൽ നിലനിർത്താനും തീരുമാനിച്ചിരുന്നു. നികുതി വർധനക്കു ഒരു തവണ തീരുമാനമെടുത്തു കഴിഞ്ഞാൽ അഞ്ചു വർഷം കഴിഞ്ഞതിന് ശേഷമേ വീണ്ടും നികുതി കൂട്ടാൻ പാടുള്ളൂവെന്നാണ് മുനിസിപ്പൽ ചട്ടം. എന്നാൽ, 2016ലെ തീരുമാനം റദ്ദ് ചെയ്യാതെയാണ് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നികുതി വർധിപ്പിച്ചത്. നികുതി വർധനയിൽ പിന്നാക്ക മേഖലക്കു കിട്ടേണ്ട ആനുകൂല്യങ്ങളും ഭരണ സമിതി എടുത്തു കളഞ്ഞു. നികുതി വർധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ചെയർപേഴ്‌സനും സെക്രട്ടറിക്കും കഴിയാതെ വന്നതോടെയാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ നികുതി വർധന നീക്കത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്ലക്കാർഡ് ഉയർത്തി മുദ്രവാക്യം വിളിച്ചു. ബഹളത്തിനിടെ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി യോഗം പിരിച്ചുവിട്ട് നഗരസഭാധ്യക്ഷയും സെക്രട്ടറിയും പോകാനൊരുങ്ങിയപ്പോൾ യു.ഡി.എഫ് കൗൺസിലർമാർ ഇവരെ ഉപരോധിച്ചു. മുദ്രവാക്യവുമായി കൗൺസിൽ ഹാളി​െൻറ കവാടത്തിൽ നിലയുറപ്പിച്ച യു.ഡി.എഫ് പ്രതിനിധികളെ ഫറോക്ക് പൊലീസെത്തിയാണ് നീക്കം ചെയ്തത്. രണ്ടര വർഷം യു.ഡി.എഫ് ഭരിച്ചപ്പോൾ വർധിപ്പിക്കാതെ നികുതി ഭരണത്തിലേറി നാലു മാസംകൊണ്ടു കൂട്ടിയത് എൽ.ഡി.എഫി​െൻറ ജനദ്രോഹ നടപടിയാണെന്നു യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. നികുതി വർധനയിൽ പ്രതിഷേധിച്ചു ജനപ്രതിനിധികളുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫറോക്ക് ടൗണിൽ പ്രകടനം നടത്തി. പി. ആസിഫ്, വി. മുഹമ്മദ് ഹസ്സൻ, കെ.എ. വിജയൻ, എം. ബാക്കിർ, ഷംസീർ പാണ്ടികശാല, പി.കെ. ഷബീറലി, റഹൂഫ് പുറ്റെക്കാട് എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ ഓഫിസിന് പുറത്ത് യു.ഡി.എഫ് യുവജനസംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. ferok44.jpg ഫറോക്ക് നഗരസഭയിൽ നികുതി വർധനയിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.