കൊയ്ത്തുത്സവം നടത്തി

നന്തിബസാർ: വാർഡ് മെംബർ പി. റഷീദയുടെ പറമ്പിൽ കരനെൽകൃഷി കൊയ്ത്തുത്സവം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ പട്ടേരി ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽനിന്ന് നൽകിയ 'ഉമ' എന്ന നെൽവിത്താണ് വിളവെടുത്തത്. വൈസ്പ്രസിഡൻറ് കെ. ജീവാനന്തൻ, വാർഡ്‌ മെംബർമാരായ സി.കെ. രജനി, പ്രേമലത, പി. റഷീദ, ബ്ലോക്ക് മെംബർ മുതുകുനി മുഹമ്മദലി, കൃഷി ഓഫിസർ കെ.വി. നൗഷാദ്, വി.ഒ. മോഹനൻ , സി. അജിത്ത്കുമാർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.