മുക്കം പാലത്തിനരികിൽ മാലിന്യം തള്ളുന്നു

മുക്കം: മുക്കം പാലത്തിനരികിൽ വീണ്ടും മാലിന്യം തള്ളുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത കടന്നുപോകുന്ന റോഡിലെ പാലത്തി​െൻറ ഇരുവശങ്ങളിലെ പുല്ലുപടർന്ന് കുറ്റിക്കാടുകൾ നിറഞ്ഞുനിൽക്കുന്നിടത്താണ് വ്യാപകമായി ചാക്കുകളിൽ മറ്റും നിറച്ച് മാലിന്യം കൊണ്ടിടുന്നത്. ഇടതുഭാഗത്തെ മൂന്നടിയോളം ഉയരത്തിലുള്ള പുൽക്കാടിലാണ് മാലിന്യം. രാത്രി വാഹനങ്ങളിൽ മാലിന്യം കയറ്റി കൊണ്ടുവന്ന് തള്ളുകയാെണന്ന് നാട്ടുകാർ പറയുന്നു. ഇൗ ഭാഗത്തെ കാട് വെട്ടിയാൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാവും. ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് മാലിന്യം നിറയുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടി നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണമെന്ന് ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണസമിതി ചെയർമാൻ പി.പി. മുരളീധരൻ, കൺവീനർ ഒ.സി. മുഹമ്മദ് എന്നിവർ നിവേദനത്തിലൂടെ അധികൃതർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.