ജപ്പാൻ പൈപ്പ് ചോർച്ച; വീടുകളിൽ ജലപ്രവാഹം

പന്തീരാങ്കാവ്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിലെ ചോർച്ചയെ തുടർന്ന് വീടുകൾക്ക് ഭീഷണിയാവുംവിധം കിണറുകൾ നിറഞ്ഞൊഴുകി. പന്തീരാങ്കാവ് ഹൈസ്കൂളിനു സമീപം നിർമിച്ച 30 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കി​െൻറ സമീപത്ത് പൈപ്പിലുണ്ടായ ചോർച്ചയാണ് സമീപപ്രദേശത്തെ വീടുകളിൽ പ്രളയസമാനമായ രീതിയിൽ വെള്ളം കയറാനിടയാക്കിയത്. തിങ്കളാഴ്ച രാത്രി മുതലാണ് വെള്ളം ഒഴുകിത്തുടങ്ങിയത്. ഉയർന്ന സ്ഥലത്തുനിന്ന് താഴ്ഭാഗത്തേക്ക് ശക്തമായ കുത്തൊഴുക്കുള്ളതിനാൽ വീടുകളിലെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞത് ആശങ്ക പരത്തി. ജൈക്ക അധികൃതരോട് എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.