സാലറി ചലഞ്ച്​: ജീവനക്കാരെ ക്രൂശിക്കരുത് -എൻ.ജി.ഒ

ബേപ്പൂർ: സാലറി ചലഞ്ചി​െൻറ പേരിൽ ജീവനക്കാരെ ക്രൂശിക്കരുതെന്നും സെറ്റോ ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണ​െൻറ സസ്പെൻഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ചി​െൻറ ആഭിമുഖ്യത്തിൽ ബേപ്പൂർ ഹാർബർ എൻജിനീയറിങ് ഓഫിസിനു മുന്നിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല ജോയൻറ് സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മധു രാമനാട്ടുകര, കെ. സിദ്ദീഖുൽ അക്ബർ, വി.പി. ജംഷീർ, എം.വി.ബഷീർ, കെ.വി. ബാലകൃഷ്ണൻ, മനോജ് പുളിക്കൽ, കെ. സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.