പാവപ്പെട്ട കുടുംബങ്ങൾക്ക് വൈദ്യുതി

നരിക്കുനി: കെ.എസ്.ഇ.ബി നരിക്കുനി സെക്ഷൻ ഓഫിസിലെ ജീവനക്കാരുടെ സഹായത്തിൽ പാവപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് വൈദ്യുതി നൽകി. പള്ളിക്കരത്താഴം തേവർകണ്ടി പുറായിൽ ദേവിയുടെയും മാമ്പറ്റ മലയിൽ രാജീവി​െൻറയും കുടുംബത്തിനാണ് വൈദ്യുതി നൽകിയത്. ദേവിയുടെ വീട്ടിലെ സ്വിച്ച് ഓൺ സബ് എൻജിനീയർ സി. ജുബിനും രാജീവി​െൻറ വീട്ടിലെ സ്വിച്ച് ഓൺ സബ് എൻജിനീയർ ഷാനവാസ് ഷാനും നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഓവർസിയർ റഷീദ്, കെ. അനിൽകുമാർ, ഇ.ടി. ജിനീഷ്, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.