കുടിവെള്ള പദ്ധതിക്ക് സമീപം കക്കൂസ്മാലിന്യം തള്ളി

കൊടുവള്ളി: നഗരസഭയിലെ വാവാട് സ​െൻററിൽ . ചൊവ്വാഴ്ച പുലർച്ച പൂനൂർ പുഴയോരത്താണ് സംഭവം. ഒഴുക്കി, മൂഴിക്കുന്ന് പട്ടികജാതി കോളനികളിലേക്കും, കെട്ടി​െൻറ കായിൽ, പുരക്കെട്ടിൽ ഭാഗത്തേക്കുമുള്ള കുടിവെള്ള പദ്ധതിക്ക് സമീപമാണ് മാലിന്യം തള്ളിയത്. രാവിലെ അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. മാലിന്യം സമീപത്തെ തോട് വഴി പുനൂർ പുഴയിലേക്ക് ഒലിച്ചെത്തിയ നിലയിലാണ്. പ്രദേശത്ത് പകർച്ചവ്യാധികളടക്കം പിടിപെടുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിലും നഗരസഭയിലും ആരോഗ്യ വകുപ്പിലും പരാതി നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ശുചീകരണങ്ങൾ നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.