കെടയത്തൂർ സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതി

ഓമശ്ശേരി: നടമ്മൽപൊയിൽ കെടയത്തൂർ ഗവ. എൽ.പി സ്കൂളിൽ പി.ടി.എ കമ്മിറ്റി പ്രഭാത ഭക്ഷണം പദ്ധതി തുടങ്ങി. പൂർവവിദ്യാർഥികളുടെ സഹായത്തോടെയാണ് പദ്ധതി. പൂർവവിദ്യാർഥിയും അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) സംസ്ഥാന സെക്രട്ടറിയുമായ നവാസ് ദാരിമി ഓമശ്ശേരി സഹായം നൽകിയതോടെയാണ് പ്രഭാത ഭക്ഷണ പദ്ധതിക്കു കളമൊരുങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം നവാസ് ദാരിമി ഓമശ്ശേരി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.എൻ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പ്രഭ ഓമശ്ശേരി, എ.കെ. അബ്ദുല്ലത്തീഫ്, ഷക്കീർ ഹുസൈൻ പെരിവില്ലി, ഇ. അഷ്റഫ്, ഇ.കെ. ഷൗക്കത്ത്, വി. ബുഷ്റ, ആർ.കെ. ബാബു, നാസർ ഒതയമംഗലം, പി.ടി. ബിജു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.