ചേളന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു മുൻകരുതലുമായി ആരോഗ്യ വകുപ്പ്

ചേളന്നൂർ: മൂന്നു വാർഡുകളിലായി ചേളന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു. എേട്ടരണ്ട് ഉരുളുമല ചേലകുളങ്ങര ഭാഗത്ത് ഒരാഴ്ചക്കിടെ മഞ്ഞപ്പിത്ത ബാധമൂലം 12 പേരിലധികം ബീച്ചാശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 17, 2,18 വാർഡുകളിൽപെടുന്ന ചേലകുളങ്ങര കുടിവെള്ളപദ്ധതിയിൽ നിന്നാണ് രോഗം പടരുന്നതെന്ന സംശയത്തെ തുടർന്ന് വെള്ളം റീജനൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ആരോഗ്യ വിഭാഗം സൂപ്പർ േക്ലാറിനേഷൻ നടത്തി. ഇൻറർ ഗ്രേറ്റഡ് ഡിസീസ് സർൈവലൻസ് േപ്രാഗ്രമിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. സുരക്ഷാ നടപടികൾ സ്വീകരിച്ചതായും വെള്ളത്തി​െൻറ പരിശോധനാഫലം അറിഞ്ഞശേഷം മറ്റു നടപടികൾകൂടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല പറഞ്ഞു. ഈ ഭാഗത്ത് ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് വാർഡ് മെംബറും ആശാ വർക്കറുമായ വി.എം. ഷാനിയും പറഞ്ഞു. ഉരുളുമലയിൽ ജെ.പി.എച്ച്.എൻ നിഷാദ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. രണ്ടാം വാർഡ് മെംബർ എം. ഷിനീന അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. മുരളി, കെ. ബബിത, ആശാ വർക്കർമാരായ ഇ.എം. ഷാനി, കെ. ജ്യോതി, ഇ.പി. ലത എന്നിവർ സംസാരിച്ചു. ഈ ഭാഗത്ത് എച്ച്1 എൻ 1 ബാധിച്ച് മാസം മുമ്പ് യുവാവു മരിച്ചിരുന്നു. ജില്ല മെഡിക്കൽ ഒാഫിസിൽനിന്നുള്ള സംഘം ബുധനാഴ്ച സ്ഥലം പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.