ശ്രേയയുടെ വലിയ മനസ്സിന്​​ വിജയാശംസകൾ നേർന്ന്​ ജില്ല കലക്​ടർ

കക്കോടി: മറ്റുള്ളവർ ഏറെ പ്രയാസം അനുഭവിക്കുേമ്പാൾ എ​െൻറ യാത്രാചെലവിന് ഇത്രയും കാശ് മാറ്റിവെക്കണ്ടാന്ന് കരുതി, അത് ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലതല്ലേ?- ലോക പഞ്ചഗുസ്തി മത്സരത്തിന് യാത്രതിരിക്കുന്ന കക്കോടി സ്വദേശിനി ശ്രേയ സബീഷ് ത​െൻറ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജില്ല കലക്ടററെ ഏൽപിച്ചപ്പോൾ പറഞ്ഞതാണിത്. 16 മുതൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ അമ്പതുകിലോ വിഭാഗത്തിൽ പെങ്കടുക്കുകയാണ് എട്ടാം ക്ലാസുകാരിയായ ശ്രേയ. മത്സരത്തിൽ പെങ്കടുക്കാൻ പോകുന്ന േശ്രയയെ നേരിൽകാണാനും വിജയമാശംസിക്കാനുമെത്തിയ ബന്ധുക്കൾ നൽകിയ പോക്കറ്റ് മണിയുടെ വലിയൊരു ഭാഗമാണ് ശ്രേയ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത്. മാതാപിതാക്കളോടും വിമൻസ് കോളജ് കക്കോടിയിലെ സഹ വിദ്യാർഥികളോടുമൊപ്പം ചേംബറിൽ എത്തിയ ശ്രേയക്ക് കലക്ടർ യു.വി. േജാസ് വിജയാശംസ നേർന്നു. കമാൽ വരദൂർ, എം. ഭാരതി, ഷെറി സുധീർ, സുനിത ഷിബു, പി. ശോഭീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.