പാറന്നൂർ പി.പി ഇബ്രാഹിം മുസ്​ലിയാർ അനുസ്​മരണവും മതപ്രഭാഷണവും സമാപിച്ചു

നരിക്കുനി: മടവൂർ സി.എം മഖാം ദർസ് പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച പാറന്നൂർ ഉസ്താദ് അനുസ്മരണവും മതപ്രഭാഷണവും സമാപിച്ചു. അനുസ്മരണവും മജ്ലിസുന്നൂറും മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ടി.പി.സി മുഹമ്മദ് കോയ ഫൈസി അധ്യക്ഷത വഹിച്ചു. മജ്ലിസുന്നൂറിന് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി. അബ്്ദുൽ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസൽ ഫൈസി മടവൂർ സ്വാഗതവും മസ്റൂർ ഫൈസി നന്ദിയും പറഞ്ഞു. പി.പി. അബ്്്ദുൽ ജലീൽ ബാഖവി, യു.ഷറഫുദ്ദീൻ, മൂത്താട്ട് അബ്്ദുറഹിമാൻ ,കരീം ഹാജി, ഹനീഫ ഫൈസി, കെ.എം. മുഹമ്മദ്, യു.വി മുഹമ്മദ് മൗലവി, പി.പി. ഉബൈദ് ഫൈസി, എ.പി. നാസർ, വി.പി.സി. ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.