വെള്ളിയൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച്​ ഒരാള്‍ക്ക് പരിക്ക്

വെള്ളിയൂര്‍: പേരാമ്പ്ര-ഉള്ള്യേരി പാതയില്‍ വെള്ളിയൂര്‍ ബസ്‌സ്‌റ്റോപ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. പേരാമ്പ്രയില്‍നിന്ന് നടുവണ്ണൂരിലേക്ക് പോവുകയായിരുന്ന സെലേറിയോ കാറിലേക്ക് കോഴിക്കോടുനിന്ന് കക്കട്ടിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ആള്‍ട്ടോയുടെ പിന്നാലെ വന്ന ജീപ്പും ഇതി​െൻറ പിന്നിലിടിച്ചു. പരിക്കേറ്റ കക്കട്ട് സ്വദേശി ഖാലിദിനെ (54) നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.