കൊടൽ ഗവ. യു.പി സ്കൂളിൽ സമ്പൂർണ ലൈബ്രറി

പന്തീരാങ്കാവ്: കൊടൽ ഗവ. യു.പി സ്കൂളിലെ സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം എഴുത്തുകാരനും ജി.യു.പി.എസ് രാമനാട്ടുകരയിലെ പ്രധാനാധ്യാപകനുമായ ബി.സി. ഖാദർ നിർവഹിച്ചു. പ്രധാനാധ്യാപകൻ യു.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.പി. ഗിരീഷ്, സി.സി. രേണുക, ജയചന്ദ്ര, കെ.പി. പ്രദീപ്കുമാർ, സി.എം. കൃഷ്ണദാസ്, പി.എം. ഇന്ദിര, കെ. പുഷ്പ, ഹിബ ജാസ്മിൻ എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെ 24 ഡിവിഷനുകളിലായി വിവിധ സാഹിത്യകാരന്മാരുടെ പേരിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറി പ്രദർശനവും കുട്ടികളുടെ സാഹിത്യ അവതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.