പന്തീരാങ്കാവിൽ വാഴകൃഷി നശിപ്പിച്ചു

പന്തീരാങ്കാവ്: രാത്രിയിൽ വാഴത്തോട്ടം നശിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പള്ളിപ്പുറം റോഡിൽ സപ്ത കലാസമിതിക്ക് സമീപത്ത് ചെറയക്കാട്ട് രത്നാകര​െൻറ കൃഷിയിടത്തിലാണ് സാമൂഹിക ദ്രോഹികൾ അഴിഞ്ഞാടിയത്. തോട്ടത്തിലെ അമ്പതോളം വാഴകളാണ് വെട്ടിവീഴ്ത്തിയത്. വിവിധ ഇനത്തിലും തരത്തിലും പെട്ട കുലച്ച വാഴകളാണ് നശിപ്പിക്കപ്പെട്ടത്. സമീപത്തുള്ള വൈദ്യുതി തൂണിലെ ട്യൂബ് ലൈറ്റ് എറിഞ്ഞ് ഉടച്ചശേഷമാണ് സംഭവം. തോട്ടത്തിലെ ഒരു കമുകും മുറിക്കാൻ ശ്രമിച്ചിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപത്ത് രാത്രി മദ്യപരുടെ അഴിഞ്ഞാട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. നല്ലളം പൊലീസിലും ഒളവണ്ണ കൃഷി ഓഫിസർക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.