പ്രകാശൻ വെള്ളിയൂർ പുരസ്​കാരം ഏറ്റുവാങ്ങി

പേരാമ്പ്ര: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ സർഗാത്മക രചനകൾക്ക് സാധ്യമാവണമെന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ ശത്രുഘ്നൻ അഭിപ്രായപ്പെട്ടു. പൗരാവകാശ സംരക്ഷണ വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'വേദി' പുരസ്കാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശൻ വെള്ളിയൂരി​െൻറ 'ചെക്കുവാശാരിയുടെ സ്വപ്നങ്ങൾ' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. അനിൽകുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ഡോ. ദിനേശൻ കരിപ്പള്ളി, ശ്രീജ ചേളന്നൂർ, രജിഷ് പറക്കോട് എന്നിവർ സംസാരിച്ചു. ചന്ദ്രൻ വാല്യക്കോട് സ്വാഗതവും മുരളീധരൻ പന്തിരിക്കര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.