ഇരുമ്പുയുഗത്തിലെ കൽക്കുഴികൾ കണ്ടെത്തി

തേഞ്ഞിപ്പലം: ഇരുമ്പുയുഗത്തിലെ മനുഷ്യരുടെ ആവാസവ്യവസ്ഥയുടെ അടയാളങ്ങൾ മലപ്പുറം കീഴാറ്റൂരിനടുത്ത് വട്ടക്കാടുനിന്ന് കണ്ടെത്തി. ഇരുമ്പ് ആയുധങ്ങൾെകാണ്ട് തീർത്ത കൽക്കുഴികളാണ് കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര ഗവേഷകർ കെണ്ടത്തിയത്. ചരിത്രവിഭാഗം പ്രഫസർ പി. ശിവദാസ​െൻറ നേതൃത്വത്തിലായിരുന്നു പഠനം. വൃത്തത്തിലും ചതുരത്തിലുമുള്ള കൽക്കുഴികളാണിത്. കുന്നിൻമുകളിലെ ഇൗ കുഴികൾ കുടിലുകൾ നിർമിച്ചതി​െൻറ ശേഷിപ്പായാണ് ഗവേഷകർ സംശയിക്കുന്നത്. തമിഴ് സംഘസാഹിത്യകൃതികളിൽ വിവരിക്കുന്നവയാണ് ഇൗ കുഴികൾ. വട്ടക്കാട് പ്രദേശത്ത് മുമ്പ് നന്നങ്ങാടികളും സുലഭമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.