പ്രകൃതി പഠന ക്യാമ്പ്

നരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹരിതഭൂമി പരിസ്ഥിതി ക്ലബിലെ വിദ്യാർഥികൾക്കായി തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ അഗസ്ത്യവനം ബയോളജിക്കൽ പാർക്കിൽ മൂന്നു ദിവസത്തെ പ്രകൃതി പഠന ക്ലാസ് സംഘടിപ്പിച്ചു. ആനകളുടെ പുനരധിവാസ കേന്ദ്രത്തിലെ ക്യാമ്പ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. ട്രക്കിങ്, നെയ്യാർ ഡാം സന്ദർശനം, ലയൺസ് പാർക്ക് സഫാരി തുടങ്ങിയവയും നടന്നു. 49 വിദ്യാർഥികളും അഞ്ച് അധ്യാപകരും പങ്കെടുത്തു. ടി. രാമനാഥൻ, എൻ.എം. കാസിം, കെ. നൗഷാദ്, ഇ. ശാരിക, കെ. സുബൈദ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.