മധുര സായാഹ്നം

കൊടുവള്ളി: ആറര പതിറ്റാണ്ട് മുമ്പ് വിദ്യയുടെ ബാലപാഠം നുകർന്ന മാതൃവിദ്യാലയ മുറ്റത്ത് വാർധക്യത്തി​െൻറ അവശതകൾ മറന്ന് പൂർവ വിദ്യാർഥികൾ ഒത്തുകൂടി. ആരാമ്പ്രം ഗവ. എം.യു.പി സ്കൂൾ ജെ.ആർ.സി, സാമൂഹിക ശാസ്ത്ര ക്ലബ് സംയുക്താഭിമുഖ്യത്തിലാണ് മധുര സായാഹ്നമെന്ന പേരിൽ 70 തികഞ്ഞ പൂർവ വിദ്യാർഥികളുടെ സംഗമം ഒരുക്കിയത്. വിദ്യാർഥികൾ ഇവരെ പൊന്നാട അണിയിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശശി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. എം.കെ. ശമീർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സക്കിന മുഹമ്മദ്, എ.കെ. ജാഫർ, ശുക്കൂർ, പി.കെ. സജീവൻ എന്നിവർ സംസാരിച്ചു. എം.കെ. അബു ഹാജി, മാമിയിൽ ഹംസ ഹാജി, പുറ്റാൾ പരിയേയി ഹാജി, എം.പി. മുഹമ്മദ്, കനിങ്ങമ്പറ്റ കോയാമു ഹാജി, വെള്ളോച്ചിയിൽ അബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി.കെ. മോഹൻദാസ് സ്വാഗതവും കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.