ജില്ല എൻ.എസ്.എസ് വളൻറിയർമാർ കൈകോർത്തു കരിഞ്ചോല മലയിൽ രണ്ട് വീടുകൾ ഉയരും

കൊടുവള്ളി: പ്രകൃതി ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കരിഞ്ചോല നിവാസികൾക്കായി ജില്ല നാഷനൽ സർവിസ് സ്കീം രണ്ടു വീടുകൾ നിർമിക്കുന്നു. ജില്ലയിലെ 128 എൻ.എസ്.എസ് യൂനിറ്റുകൾ കൈകോർത്താണ് പ്രദേശത്ത് സ്നേഹവീടൊരുക്കുന്നത്. സാമ്പത്തിക സമാഹരണത്തോടൊപ്പം നിർമാണ പ്രവർത്തനങ്ങളിലും വളൻറിയർമാർ പങ്കാളികളാകും. കലക്ടറുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന വിദഗ്ധ സമിതി നിർദേശിക്കുന്ന കുടുംബങ്ങൾക്കായിരിക്കും സ്നേഹസദനം കൈമാറുക. കരിഞ്ചോലമല വെട്ടി ഒഴിഞ്ഞതോട്ടം യു.പി സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം കാരാട്ട്‌ അബ്‌ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ സി. മുഹമ്മദ് റഫീഖ്‌, വാർഡ് മെംബർമാരായ അബ്ദുൽ അസിസ്, കെ.ടി. റിഫായത്, ഷാഹിം ഹാജി, ജില്ല കോഓഡിനേറ്റർ ഇൻ ചാർജ് എം.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. പ്രോജക്ട് കൺവീനർ എം. സതീഷ്കുമാർ സ്വാഗതവും കെ.പി അനിൽകുമാർ നന്ദിയും പറഞ്ഞു. എം.കെ. രാഘവൻ എം.പി, കാരാട്ട് റസാഖ് എം.എൽ.എ, തഹസിൽദാർ സി. മുഹമ്മദ് റഫീഖ് (രക്ഷാ), കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ (ചെയർ), ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത് (ജന. കൺ), എം. സതീഷ് കുമാർ, സി.കെ.എ ഷമീർ ബാവ, പി. ജിത്ത് എന്നിവർ ഭാരവാഹികളായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.