കൂമ്പാറ ഫാത്തിമബി ഹയർ സെക്കൻഡറിക്ക് സ്കൂൾ വിക്കി അവാർഡ്

തിരുവമ്പാടി: കൂമ്പാറ ഫാത്തിമബി ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പി​െൻറ സംസ്ഥാന സ്കൂൾ വിക്കി അവാർഡ്. സ്കൂൾ വിക്കിയിൽ മികച്ചരീതിയിൽ വിവരങ്ങൾ ആവിഷ്കരിച്ചതിനാണ് പുരസ്കാരം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആണ് അവാർഡ് ഏർപ്പെടുത്തിയത്. ട്രോഫിയും പ്രശംസപത്രവും 10,000 രൂപയുമാണ് പുരസ്കാരം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.