കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി നടുവണ്ണൂർ ജി.എം.എൽ.പി വിദ്യാർഥികൾ

നടുവണ്ണൂർ: രാമൻ പുഴയോരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിന് സമഗ്ര പദ്ധതിയുമായി നടുവണ്ണൂർ ജി.എം.എൽ.പി വിദ്യാർ ഥികൾ. നടുവണ്ണൂരിൽ വാർത്തസമ്മേളനം വിളിച്ചാണ് വിദ്യാർഥികൾ തങ്ങളുടെ കണ്ടൽക്കാട് സംരക്ഷണ പദ്ധതി മുന്നോട്ടുവെച്ചത്. കണ്ടൽക്കാട് സംരക്ഷിക്കുന്നതി​െൻറ ഭാഗമായി നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ വിദ്യാർഥികൾ വിശദീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് കണ്ടൽക്കാട് സംരക്ഷണ സന്ദേശ റാലിയും ജനകീയ സംരക്ഷണ സദസ്സും സംഘടിപ്പിക്കും. പ്രാദേശികതലത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പ്രാദേശിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ജനകീയ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുക. പുഴയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പുഴയറിവ്, പണ്ടുകാലത്തെ കടത്തുകാരുമായുള്ള അഭിമുഖം, രാമൻ പുഴയോരത്ത് ജൈവവൈവിധ്യത്തിന് വിസ്മയങ്ങൾ പകരുന്ന കണ്ടൽവനങ്ങൾ െവച്ചുപിടിപ്പിക്കൽ, കണ്ടൽക്കാട് സംരക്ഷണ ബോധവത്കരണ ബുക്ക്ലെറ്റ് പ്രകാശനം, കണ്ടൽക്കാട് സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന ബോർഡ് സ്ഥാപിക്കൽ, കണ്ടൽക്കാട് സംരക്ഷണവുമായി ബന്ധപ്പെട്ട ഡോക്യുമ​െൻററികളുടെ പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്ന് വിദ്യാർഥികൾ അറിയിച്ചു. സ്കൂൾ ലീഡർ പി.പി. നാഫിയ, പരിസ്ഥിതി ക്ലബ് കൺവീനർ റിസ്വാൻ, സെക്രട്ടറി കെ. തൻവീർ, വിദ്യാരംഗം കൺവീനർ ഖദീജത്തുൽ കുബ്റ, റിൻഷ പർവിൻ, ഖദീജ ഫുആദ, സി. അഭിനവ്, നജ ഫാത്തിമ, ഫായിസ പർവീൻ, എം. ഷസ്ഫ, വി.എം. അഭിരാം, മുഹമ്മദ് റബീഹ്, അല എസ്. രാജ്, എച്ച്. പാർവതി, ത്രയാനി ഹാനി, അദ്വൈത് ശിവദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം, സ്റ്റാഫ് സെക്രട്ടറി മുബീർ ചാലിക്കര, ഇ.കെ. ശശിധരൻ, എം.കെ. ഹഫ്സത്ത് എന്നിവരും വിദ്യാർഥികളോടൊപ്പം പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.