പേപ്പര്‍-പ്ലാസ്​റ്റിക് പ്ലേറ്റ് പാത്രങ്ങള്‍ക്ക് പകരം സ്​റ്റീല്‍ പാത്രങ്ങള്‍

കൊയിലാണ്ടി: വിവിധ ആഘോഷ ചടങ്ങുകളിലെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേപ്പര്‍-തെര്‍മോകോള്‍-പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളുംമൂലം ഉണ്ടാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ നഗരസഭ സ്റ്റീല്‍ പാത്രങ്ങള്‍ വിതരണം ചെയ്യുന്നു. ജൈവമാലിന്യത്തി​െൻറ അളവ് കുറക്കുക എന്ന ലക്ഷ്യത്തിലേക്ക് നഗരസഭ നടപ്പാക്കുന്ന ഗ്രീന്‍ േപ്രാട്ടോകോള്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തലത്തില്‍ രൂപവത്കരിക്കുന്ന ഹരിതം ഗ്രൂപ്പുകള്‍ക്കാണ് പാത്രങ്ങള്‍ നല്‍കുന്നത്. ഇവ മിതമായ വാടക ഈടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഹരിതം ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ ദിവ്യ സെല്‍വരാജ്, വി.കെ. അജിത, എന്‍.കെ. ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ കെ. വിജയന്‍, വി.പി. ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഇ.കെ. റീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുൽ മജീദ്, ജെ.എച്ച്.ഐമാരായ എം.കെ. സുബൈര്‍, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.