വടയത്ത് മൂന്ന് എസ്​.എഫ്.ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്ക്

കുറ്റ്യാടി: വടയത്ത് അജ്ഞാതസംഘത്തി​െൻറ ആക്രമണത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. മടപ്പള്ളി കോളജ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി മരുതോങ്കര മുള്ളൻകുന്നിലെ മലയിൽതൊടിയിൽ സജിത്ത്ലാൽ (20), മലപ്പുറം സ്വദേശി കിഷോർ (19), പാലക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർക്കാണ് പരിക്ക്. ബൈക്കിൽ വരുമ്പോൾ ആറോളം പേർ വടയത്തുവെച്ച് ആക്രമിച്ചെന്നാണ് ഇവർ ആശുപത്രിയിൽ നൽകിയ മൊഴി. സജിത്ത്ലാലിന് തലക്കും കീഴ്ചുണ്ടിനടുത്തും സാരമായ മുറിവേറ്റതായി പറഞ്ഞു. എന്നാൽ, മറ്റുള്ളവുടെ വിവരം ലഭിച്ചില്ലെന്നും പറഞ്ഞു. കാക്കുനിയിലെ സുഹൃത്തിനെ കണ്ട് തിരിച്ചു വരുമ്പോഴാണ് ആക്രമണം. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൂവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സജിത്ത്ലാൽ കോളജിലെ പൊളിറ്റിക്കൽ അസോസിയേഷൻ സെക്രട്ടറിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.