സ്​കൂൾ ബാഡ്മിൻറൺ: ഫറോക്ക് ജേതാക്കൾ

ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഫറോക്ക് ഉപജില്ല ജേതാക്കളായി. യഥാക്രമം നാദാപുരവും ബാലുശ്ശേരിയും രണ്ടാം സ്ഥാനത്തെത്തി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫറോക്കിനാണ് കിരീടം. ജൂനിയർ പെൺകുട്ടികളിൽ ബാലുശ്ശേരി ഉപജില്ലയാണ് ജേതാക്കൾ. ഇരുവിഭാഗത്തിലും മുക്കം രണ്ടാമതെത്തി. ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഒ. ജയശ്രീ ട്രോഫികൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാട്ടീരി അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.കെ. ഹാഫിസ്, എ. മുഹമ്മദ് റിയാസ്, സി. മുഹമ്മദ് ഹംസാസ്, സി. മുഹമ്മദ് അംറാസ്, ടി.സി. മുഹമ്മദ് ഷാമിൽ, കെ.എം. ബുഷ്റ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.