മൂന്നു പേർ മരിച്ച സംഭവം: മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർത്തിയതായി സൂചന

* മദ്യം വാങ്ങിയത് വടകരയിൽനിന്നെന്ന് മൊഴി മാനന്തവാടി: വിഷമദ്യം കഴിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ വില്ലൻ പൊട്ടാസ്യം സയനൈഡെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. മാനന്തവാടിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ സ്വർണപ്പണിക്കാരനിൽനിന്നാണ് മാനന്തവാടിയിൽ തന്നെയുള്ള സാമൂഹിക പ്രവർത്തകന് മദ്യം ലഭിച്ചത്. കേരളത്തിൽ വിൽപനയില്ലാത്ത തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ ശെങ്കോൈട്ട ആസ്ഥാനമായ ഡിസ്റ്റിലറിയിൽ നിർമിച്ച മദ്യമാണ് മൂവരും കഴിച്ചത്. വടകരയിൽനിന്നാണ് ഇത് വാങ്ങിയതെന്നാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴിനൽകിയത്. മന്ത്രവാദ ക്രിയകൾ നടത്തുന്ന തിഗന്നായിക്ക് സാമൂഹിക പ്രവർത്തകനായ യുവാവാണ് മദ്യം നൽകിയത്. സ്വർണപ്പണിക്കാരൻ മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർത്തിയതായാണ് സൂചനയെങ്കിലും ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന നിലപാടിലാണ് പൊലീസ്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.