കുരുത്തോലയിൽ കുരുത്തത്​ മനംമയക്കും കരവിരുത്​

കോഴിക്കോട്: പ്ലാസ്റ്റിക് അലങ്കാരമടക്കം മാലിന്യം മൂടുന്ന ആഘോഷവേളകൾക്ക് വിരാമമിടാൻ ലക്ഷ്യമിട്ട് കുരുത്തോല ചമയ പരിശീലന ക്യാമ്പിന് തുടക്കം. കല-കരകൗശല രംഗത്തെ പ്രതിഭകളെ പങ്കെടുപ്പിച്ച് ഫോക്ലാൻഡും ഡോർഫ് കെറ്റലും ചേർന്ന് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് പുതിയറ എസ്.കെ. പൊെറ്റക്കാട്ട് സാംസ്കാരിക കേന്ദ്രത്തി​െൻറ സഹകരണത്തോടെ രണ്ടു ദിവസത്തെ ക്യാമ്പ് പുതിയറ എസ്.കെ. പൊെറ്റക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ചത്. വിസ്മൃതിയിലായ പ്രകൃതിജന്യ കരകൗശലവിദ്യയും കളിക്കോപ്പ് നിർമാണവും ചമയ നിർമാണവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായാണ് കുരുത്തോല കൊണ്ടുള്ള കുട്ട, തൊപ്പി, വട്ടി, കളിപ്പാട്ടങ്ങൾ, തെയ്യച്ചമയങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം. കുരുത്തോല ചമയപ്പണിയിൽ പ്രഗല്ഭരായ രവീന്ദ്രൻ പണിക്കർ വെള്ളോറ, പ്രദീപ് കടന്നപ്പള്ളി, രഞ്ജിത്ത് വെള്ളോറ, ഷൈജു പണിക്കർ, മധു കുറ്റൂരാൻ, കെ. കുമാരൻ, രാജു പെരുവണ്ണാൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. കുരുത്തോലച്ചമയംകൊണ്ട് അണിയിച്ചൊരുക്കിയ ആറ് മാരിത്തെയ്യത്തി​െൻറ കലാപ്രകടനത്തോടെ ക്യാമ്പ് ശനിയാഴ്ച സമാപിക്കും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം. സലീന, കെ.പി. സുധീര, സുമിത്ര, ഡോ. വി. ജയരാജൻ, ടി.വി. രാമചന്ദ്രൻ, പി.എം.വി. പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30ന് സമാപന ചടങ്ങിൽ മുഖ്യാതിഥിയായ ജില്ല കലക്ടർ യു.വി. ജോസ് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.