യന്ത്രക്കല്ലുകൾ അളവ് കൃത്യമാക്കി: ചെങ്കല്ലുചെത്തുകാർക്ക് പണിയില്ലാതായി

കുറ്റ്യാടി: കൈകൊണ്ട് വെട്ടുന്ന ചെങ്കല്ലുകൾക്ക് പകരം യന്ത്രക്കല്ലുകൾ വന്നതോടെ തൊഴിൽരഹിതരായ ചെങ്കല്ല് വെട്ടുകാർക്കു പിന്നാലെ ചെങ്കല്ലുചെത്തുകാർക്കും പണിയില്ലാതായി. യന്ത്രക്കല്ലുകൾക്ക് അരികും മൂലയും കൃത്യമായതോടെയാണ് ചെത്തുകാർക്ക് പണി നഷ്ടമായത്. ആദ്യകാലത്ത് യന്ത്രക്കല്ലുകൾക്ക് കൃത്യത കുറവായതിനാൽ ചെത്താതെ കെട്ടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അടുത്ത കാലത്തായി കൃത്യ അളവിൽ ചെങ്കല്ല് വരവു തുടങ്ങിയതോടെ ചെത്തുകാരെ ആരും വിളിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ തൊഴിൽ മാത്രം പഠിച്ചവർ പണിയില്ലാതെ പട്ടിണിയിലാവുന്ന സ്ഥിതിയാണ്. 100 കല്ല് ചെത്തിയാൽ 700-800 രൂപ ദിവസം കിട്ടുമായിരുന്നു. ഇപ്പോൾ ഡിസൈൻ കെട്ടിനു മാത്രമാണ് ചെത്തുകാരെ വിളിക്കുന്നത്. ഇടക്കെങ്ങാൻ കിണറിന് വളച്ച് ചെത്ത് കിട്ടിയാലായി. പണിയില്ലാതായ ചിലർ കെട്ടിടനിർമാണ സഹായികളായി പോകുന്നു. എന്നാൽ, ദീർഘകാലം കുനിഞ്ഞുനിന്ന് കല്ല് ചെത്തിയതിനാൽ പ്രായമായ പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.