'രാജ്യത്ത് സംഘ്പരിവാർ നടപ്പാക്കുന്നത്​കാമ്പസിൽ എസ്.എഫ്.ഐ നടപ്പാക്കുന്നു'

* എസ്.എഫ്.ഐ ആക്രമണത്തിനെതിരെ ഫ്രറ്റേണിറ്റി പെൺപ്രതിരോധം കോഴിക്കോട്: രാജ്യത്ത് തങ്ങളല്ലാത്ത മറ്റാരുടെയും ശബ്ദം ഉയരരുതെന്ന സംഘ്പരിവാർ നയമാണ് കാമ്പസിൽ എസ്.എഫ്.ഐ നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര. പെൺകുട്ടികളെ വളഞ്ഞിട്ടാക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പെൺപ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തങ്ങൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ മറ്റൊരു ശബ്ദവും ഉയരരുതെന്ന ഫാഷിസ്റ്റ് സമീപനമാണ് എസ്.എഫ്.ഐയുടേതെന്നും അരാഷ്ട്രീയ നിലപാടുള്ള വെറും ആൾക്കൂട്ടമായി വിദ്യാർഥി പ്രസ്ഥാനം മാറിയെന്നും ആർ.എം.പി നേതാവ് കെ.കെ. രമ പറഞ്ഞു. മടപ്പള്ളി കോളജിൽ സൽവക്കു നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണം ഇനിയൊരു പെൺകുട്ടിക്കുനേരെയും ഉണ്ടാവാതിരിക്കാൻ കുറ്റവാളികളുടെ കൈയിൽ വിലങ്ങു വീഴുംവരെ പോരാടണമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. എസ്.എഫ്.ഐക്കാർ ഏതറ്റം വരെ പോകുന്നുവോ അത്രയും വരെ കത്തിയും കമ്പിയും എടുക്കാതെ നമുക്കും പോവാൻ കഴിയണം. മടപ്പള്ളിയിലെ പെൺസിംഹങ്ങൾ നീതി കിട്ടുംവരെ പോരാടണമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. മടപ്പള്ളി കോളജിൽ അക്രമത്തിനിരയായ സൽവ അബ്ദുൽ ഖാദർ, കെ.വി. തംജിദ, സഫ്വാന, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് സുബൈദ കക്കോടി, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, വെൽഫെയർ പാർട്ടി സെക്രട്ടറി ജബീന ഇർഷാദ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം സുമ റാണിപുരം സ്വാഗതവും സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.