തെറ്റായ പ്രചാരണം നടത്തരുതെന്ന്​ പഞ്ചായത്ത്​​

നന്തിബസാർ: ജില്ലയിലെ എല്ലാ പഞ്ചായത്തുകളും മാലിന്യ സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയതായും തെറ്റായ പ്രചാരണം നടത്തി നാടിനെ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ ഇല്ലാതാക്കരുതെന്നും മൂട്ടാടി ഗ്രാമപഞ്ചായത്ത് അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത് പി.എച്ച്.സിയിൽ ഒരു മാലിന്യ സംസ്കരണവും നടത്തുന്നില്ല. കോഴിക്കോട് ജില്ല സീറോ വേസ്റ്റ് എന്ന ജില്ല ഭരണകൂടത്തി​െൻറയും കലക്ടറുടെയും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ 20 ഹരിതകർമ സേനാംഗങ്ങൾ ഖരമാലിന്യ ശേഖരണം നടത്തിവരുകയാണ്. ആദ്യഘട്ടം പാസ്റ്റിക് ശേഖരണം 18 വാർഡുകളിലും പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ബേഗ്, ചെരിപ്പ്, തുണി എന്നിവയാണ് സംഭരിക്കുന്നത്. ഇതിൽ 50 ടൺ കയറ്റി അയച്ചു. സംഭരിക്കുന്ന പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ചാക്കിൽ കെട്ടി സൂക്ഷിക്കുന്ന സംഭരണ കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. ഇങ്ങനെ സംഭരിക്കുന്ന പ്ലാസ്റ്റിക് ബ്ലോക്കുതല സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്തി​െൻറ ശ്രമഫലമായി മൂടാടി പി.എച്ച്.സിയെ സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രാവിലെ മുതൽ വൈകീട്ട് ആറു വരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലാബ് സംവിധാനം ഒരുക്കാനുള്ള പ്രവൃത്തിയും നടന്നുവരുന്നതായി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.