ഹോട്ടലില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; നടപടിയാവശ്യപ്പെട്ട് വ്യാപാരികള്‍

ബാലുശ്ശേരി: ടൗണിലെ കുക്കിന്‍സ് ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും സ്ഥാപനത്തിൽ കയറി അകാരണമായി മര്‍ദിച്ച് പരിക്കേൽപിച്ച സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി യൂനിറ്റ് യോഗം പ്രതിഷേധിച്ചു. പൊലീസില്‍ വിവരമറിയിച്ചിട്ടും, 100 മീറ്റര്‍ മാത്രം ദൂരമുള്ള സ്‌റ്റേഷനില്‍നിന്നും വാഹനമില്ലെന്ന കാരണം പറഞ്ഞ് പൊലീസ് എത്താന്‍ വൈകിയതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായതെന്നും യോഗം കുറ്റപ്പെടുത്തി. ഉടമസ്ഥനെയും ജീവനക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ടി.കെ. പ്രദീപ‍​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.ആര്‍. രഘൂത്തമന്‍, പി.പി. വിജയന്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.