ഗാന്ധിസ്മൃതി സദസ്സ്

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ നടത്തി. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്, എൻ.എസ്.എസ് യൂനിറ്റുകളാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് മെംബർ ഷീജ പുല്ലരിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് കോഓഡിനേറ്റർ എം.കെ. ഫൈസൽ, പി. ശ്രീജിത്ത്, ഷാഹുൽ ഹമീദ്, കെ.സി. രാജീവൻ, ഇ.കെ. സദാനന്ദൻ, സുജിത്ത് കറ്റോട്, പി.കെ. റഹ്മത്ത്, ജി.പി. ജിതേഷ്, ചന്ദന, ഹരിപ്രിയ എന്നിവർ സംസാരിച്ചു. ടി.പി. ഷീജ സ്വാഗതവും വി.ആർ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. റോഡ് പ്രവൃത്തി ആരംഭിച്ചു നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ വാകയാട് അങ്ങാടിയെയും നോർത്ത് വാകയാടിനെയും ബന്ധിപ്പിക്കുന്ന റോഡിന് എം.പി. വീരേന്ദ്രകുമാർ എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തിക്ക് തുടക്കമായി. 11ാം വാർഡിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന 'വിഷൻ 2020 സമ്പൂർണ സ്വാശ്രയ ഗ്രാമം' പദ്ധതിയിലേക്ക് എം.പി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ടാറിങ് ഉൾപ്പെടെ പ്രവൃത്തി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് മെംബർ ചേലേരി മമ്മുക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. എം.വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. എം.വി. സദാനന്ദൻ, രാഘവൻ കാപ്പുങ്കര, ടി. അബു, സി.കെ. അശോകൻ, പി.കെ. ചന്ദ്രൻ, എം.വി. ചന്ദ്രൻ, നിസാർ ചേലേരി, കേളോത്ത് ലിജേഷ് എന്നിവർ സംസാരിച്ചു. ഇ.പി. ഗണേഷ് കുമാർ സ്വാഗതവും സി. കരുണാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.