പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ നീക്കം

നാദാപുരം: വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീർക്കാൻ ലക്ഷങ്ങളുടെ വാഗ്ദാനവുമായി ചിലർ രംഗത്ത്. കുട്ടിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ചാണ് തങ്ങളുടെ പേര് പുറത്ത് പറയരുതെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തിയത്. ലക്ഷങ്ങളാണ് ഇവർ വാഗ്‌ദാനം ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസമായി മലപ്പുറത്തുനിന്ന് രണ്ടു നമ്പറുകളിൽ നിന്നാണ് ഫോൺ വന്നത്. ഇപ്പോൾ രണ്ടു നമ്പറും സ്വിച്ച് ഓഫ് ആയ നിലയിലാണ്. നമ്പറുകൾ പൊലീസിനു നൽകുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഒരുമാസം മുമ്പാണ് കുട്ടിയെ മാതാവി​െൻറ സഹായത്തോടെ മലപ്പുറം, ഗൂഡല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽവെച്ച് പലരും പീഡിപ്പിച്ചത്. ഹോട്ടൽ മുറികളിലും വാടകക്കെട്ടിടങ്ങളിലുമാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. വളയം പൊലീസി​െൻറ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടയിൽ പെൺകുട്ടി തിരിച്ചറിഞ്ഞ പ്രതികളെപ്പോലും പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം വ്യാപകമാണ്. പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വനിത കമീഷനെയും സമീപിക്കുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയായ പെൺകുട്ടിയുടെ മാതാവ് അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, പീഡനം നടന്ന സ്ഥലം വളയം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റുകയായിരുന്നു. വളയം പൊലീസ് പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഈ സമയത്ത് പ്രതികളെന്നു സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പെൺകുട്ടിയെ കാണിക്കുകയും ചിലരെ കുട്ടി തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടി കൃത്യമായി ചൂണ്ടിക്കാണിച്ച ആളുകൾക്കെതിരെ പോലും പൊലീസ് നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.