സാലറി ചലഞ്ച്​: പ്രതികാര നടപടി പിൻവലിക്കണം -എം.കെ. രാഘവൻ എം.പി

കോഴിക്കോട്: ഹൈകോടതി പോലും സാലറി ചലഞ്ചി​െൻറ പേരിലുള്ള വിസമ്മതപത്രം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജീവനക്കാർക്കെതിരെ സർക്കാർ കൈക്കൊണ്ട പ്രതികാര നടപടികൾ പിൻവലിക്കണമെന്ന് എം.കെ. രാഘവൻ എം.പി. സെറ്റോ ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണ​െൻറ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. വിനോദ് കുമാർ, എൻ.പി. ബാലകൃഷ്ണൻ, ശശികുമാർ കാവാട്ട്, കെ. ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, വി.പി. രജീഷ് കുമാർ, ആലീസ് ഉമ്മൻ, രഞ്ജിത്ത്, എൻ.പി. രഞ്ജിത്ത്, വി. പ്രതീഷ്, ടി. സിജു, പ്രേംനാഥ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ബി.എസ്.എൻ.എൽ കോഴിക്കോട് ബിസിനസ് ഏരിയയിലെ സിവിൽ വിഭാഗത്തിൽ പരിശീലനം നൽകുന്നതിന് കൺസ്ട്രക്ഷൻ-ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) മേഖലയിൽ െഎ.ടി.െഎ യോഗ്യത നേടിയവരിൽനിന്ന് ഒരു വർഷത്തെ അപ്രൻറിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബർ എട്ടാം തീയതിക്കുള്ളിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ ഒാഫിസിൽ ലഭിക്കണം. ഫോൺ: 0495 277 0910, 277 0510.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.