അനുശോചിച്ചു

കൊടുവള്ളി: വയലിൻ വാദകനും ചലച്ചിത്ര സംഗീത സംവിധായകനുമായ ബാലഭാസ്കറി​െൻറയും ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തി​െൻറയും വിയോഗത്തിൽ നാടക പഠനകേന്ദ്രം . ആർ.സി. രമേശൻ അധ്യക്ഷത വഹിച്ചു. വി.കെ. ബാലൻ, ആർ.സി. വിനോദ്, വി.കെ. നാരായണൻ, ടി. മുനീർ എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികളിൽനിന്ന് പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച കോഴ്സിന് പഠിക്കുന്നവരും 800 ചതുരശ്ര അടിയില്‍ അധികരിക്കാത്ത വീടുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ആനുകൂല്യം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 15നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.