സ്കൂളിൽ തെരുവുനായ്​ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ തെരുവുനായുടെ ആക്രമണം. സ്കൂളിൽ ആക്രമണത്തിനിരയായ രണ്ടു പേരടക്കം മൂന്നു പേർക്ക് പരിക്കേറ്റു. സ്കൂളിൽ നിർമാണ പ്രവൃത്തിയിലേർപ്പെട്ട ബൈജു മാട്ടുമുറി, ബാലൻ ചേന്ദമംഗലൂർ എന്നിവർക്കാണ് കടിയേറ്റത്. വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. രാവിലെ ഒമ്പതോടെ സ്കൂളിലെത്തിയ വിദ്യാർഥികളെ നായ് ഓടിക്കുകയും കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഒരു വിദ്യാർഥിനിയെ നായിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കവെയാണ് ബൈജുവിനും ബാലനും കടിയേറ്റത്. നായ് ഭീതിപരത്തിയതോടെ കുട്ടികളെ ക്ലാസിൽ കയറ്റി വാതിലടക്കുകയായിരുന്നു. പല വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണംപോലും നൽകാനായില്ല. പരിക്കേറ്റവരെ മുക്കം സി.എച്ച്.സിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനിടെ, സ്കൂളിൽനിന്ന് പുറത്തുചാടിയ നായ് പന്നിക്കോട് അങ്ങാടിയിലെത്തി ഒരാളെക്കൂടി കടിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് മുക്കം പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് ഡിപ്പാർട്മ​െൻറ് എന്നിവരെ ബന്ധപ്പെെട്ടങ്കിലും അവർ കൈമലർത്തി. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ബന്ധപ്പെട്ടതിനെ തുടർന്ന് മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി നായെ പിടികൂടുകയായിരുന്നു. ഗാന്ധി ചിത്രരചന മത്സരം കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. ആർട്സ് ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ജി. സുധീർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ പി.ജി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. മറിയക്കുട്ടി, നാസർ കാരങ്ങാടൻ, കെ.പി. മുഹമ്മദ്, സുജ പ്രഭ, ഷമീർ അഹമ്മദ്, പി.സി. അബ്ദുറഹ്മാൻ, പി.സി. ജംഷിദ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.