ജില്ല സ്കൂൾ ബാഡ്മിൻറൺ

ചാലിയം: കോഴിക്കോട് റവന്യൂ ജില്ല ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് മത്സരങ്ങൾ ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കാട്ടീരി അഷ്റഫ് മത്സരാർഥികളെ പരിചയപ്പെട്ടു. പ്രിൻസിപ്പൽ എം.വി. സെയ്ത് ഹിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.പി. ഹുസൈൻകോയ, ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ്, ഹാജി പി.ബി.എം സ്കൂൾ പ്രിൻസിപ്പൽ ടി.സി. നന്ദിന ദേവി, കെ.എം. ബുഷ്റ, വി. സൈതലവി, സാബിർ എങ്ങാട്ടിൽ, എ. മുഹമ്മദ് റിയാസ്, കെ. സുബൈർ, സലീം കൊളായി, പി.ടി. അബ്ദുൽ അസീസ്‌, ടി. ശരത് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.