ഷിർദി സായിബാബ ശതാബ്​ദി ഒമ്പതു മുതൽ

കോഴിക്കോട്: കല്ലായി റോഡിലെ ശ്രീ സായിബാബ മിഷ​െൻറ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതു മുതൽ 20 വരെ ഷിർദി സായിബാബയുടെ മഹാശതാബ്ദി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകീട്ട് അഞ്ചിന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കും. 20ന് വൈകീട്ട് അഞ്ചിന് നഗരപ്രദക്ഷിണം നടക്കും. പ്രസിഡൻറ് പി. നാഗരത്നൻ, വൈസ് പ്രസിഡൻറ് വി.പി. മുരളീധരൻ, സെക്രട്ടറി വി. സഹദേവൻ, ജോയൻറ് സെക്രട്ടറി ടി.കെ. ബാലകൃഷ്ണൻ, ട്രഷറർ എ. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. സൗജന്യ ക്യാമ്പ് ഇന്ന് കോഴിക്കോട്: ഫെമിലിയ എജുക്കേറ്റേഴ്സ് നടത്തുന്ന ലൈഫ് എൻജിനീയറിങ് കോഴ്സി​െൻറ ഭാഗമായി 'വിജയത്തി​െൻറ പരമോന്നത രഹസ്യങ്ങൾ' എന്ന വിഷയത്തിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലുമുതൽ ഏഴുവരെ കോഴിക്കോട് ഹൈലൈറ്റ് മാളിലെ ബിസിനസ് പാർക്കിലാണ് ക്യാമ്പ്. ഫോൺ 7030009000. ഫെമിലിയ എജുക്കേറ്റേഴ്സ് സി.ഇ.ഒ ഇമാം ഷംസുദ്ദീൻ ഖാസിമി, പ്രഫ. എസ്.എച്ച്. ഉമർ, നബീം നൗഷാദ്, ഇജാസ് ഇബ്രാഹീം, ഫൈസൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.