പുസ്​തക ചർച്ച

കോഴിക്കോട്: അബൂബക്കർ കാപ്പാടി​െൻറ 'കഞ്ഞിക്കുഴിയിലെ വിശേഷങ്ങൾ' എന്ന നോവലിനെ കുറിച്ച് കാലിക്കറ്റ് ബുക്ക് ക്ലബ് ചർച്ച നടത്തി. കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.പി. മമ്മു അധ്യക്ഷത വഹിച്ചു. കെ.ജി. രഘുനാഥ്, ഷിയാസ്, സുബ്രഹ്മണ്യൻ, അബൂബക്കർ കാപ്പാട് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ഉദ്ഘാടനം കോഴിക്കോട്: അമേലിയ ചാരിറ്റബ്ൾ ട്രസ്റ്റ് ടൗൺ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ടി.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സുനിത ഷിജിത്ത്, ജമാൽ മൂഴിക്കൽ, രജനി സുരേഷ് എന്നിവരെ ആദരിച്ചു. വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലെ കുട്ടികൾക്കും വൃദ്ധസദനത്തിലും വീൽചെയറുകൾ വിതരണം ചെയ്തു. ട്രസ്റ്റി ഭാരവാഹികളായ സെക്രട്ടറി പി.പി. രാമനാഥൻ, കെ.പി. സലീം ബാബു, സി. സനീഷ് കുമാർ, പി. സഹദേവൻ, വി.എ. ഷാനവാസ്, കെ.പി. മുഹമ്മദ് സലീം, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ അനൂപ് കെ. അർജുൻ നന്ദി പറഞ്ഞു. സ്കൂൾ കെട്ടിേടാദ്ഘാടനം കല്ലായി: ജി.യു.പി സ്കൂൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ ഭാഗമായി ഡോ. എം.കെ. മുനീർ എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽപെടുത്തി അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിക്കാൻ എം.എൽ.എ അഞ്ചുലക്ഷം രൂപ അനുവദിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർ എൻ. ശ്രീജയൻ, ഹെഡ്മിസ്ട്രസ് ഒ.എം. ലസിത, സി.കെ. വിനോദൻ, സി.പി. മുസഫിർ അഹ്മദ്, കെ.വി. ജ്യോതിപ്രകാശ്, കെ. മൊയ്തീൻകോയ, എം. സബിത ശേഖർ, പാലക്കണ്ടി മൊയ്തീൻ അഹ്മദ്, കൗൺസിലർ എം.സി. സുധാമണി, ടി.എം. പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.