മണൽ ലോറിയിടിച്ച് ഡെപ്യൂട്ടി തഹസിൽദാറെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്​: പ്രതികളെ പിടികൂടാനായില്ല

കുറ്റ്യാടി: വേളം പള്ളിയത്ത് മണൽ കള്ളക്കടത്ത് പിടികൂടാൻ ചെന്ന കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ ശശിധരനെയും സംഘത്തെയും ടിപ്പർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. സംഭവശേഷം കടന്നുകളഞ്ഞ ൈഡ്രവർക്കെതിരെ വധശ്രമത്തിനാണ് കേസ്. തഹസിൽദാറുടെ വാഹനത്തിനും കേടുപറ്റിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് ആവള പെരിഞ്ചേരി കടവിൽനിന്ന് കടത്തിയ മണൽ കയറ്റി ഗുളികപ്പുഴ പാലംവഴി വേളം ഭാഗത്തേക്കുപോയ ടിപ്പർ പിന്തുടർന്ന് പിടികൂടാൻ ചെന്നപ്പോഴാണ് സംഭവം. അന്നുതന്നെ ൈഡ്രവർ ഒളിവിൽ പോയതായി കേസന്വേഷിക്കുന്ന കുറ്റ്യാടി എസ്.ഐ പി.എസ്.ഹരീഷ് പറഞ്ഞു. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പറഞ്ഞു. ൈഡ്രവർ ഉൾപ്പെടെ മണൽ വാരിയവർ, എസ്കോർട്ട് പോയവർ, വാഹന ഉടമ എന്നിവർെക്കതിരെയും കേസുണ്ട്. എല്ലാവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലക്കുപുറത്തുള്ള ഒരാൾ 10 വർഷം മുമ്പ് വിറ്റതാണ് ടിപ്പർ. എന്നാൽ ഇതുവരെയും ആർ.സി.കൈമാറിയിട്ടില്ല. ചെങ്കല്ല് ക്വാറികളിൽ ഏറക്കാലം ഉപയോഗിച്ച് പൊളിച്ചു വിൽക്കാറായ ടിപ്പറുകൾ ഒന്നോ രണ്ടോ ലക്ഷത്തിന് തരപ്പെടുത്തി മണൽ കള്ളക്കടത്തിന് ഉപയോഗിക്കുന്നു. വാങ്ങിയവർ ആർ.സി.ഉപയോഗിച്ച് സേട്ടുമാരിൽനിന്ന് ലോണും സമ്പാദിക്കും. ഇപ്രകാരം അമ്പതിനായിരം രൂപയേ യഥാർഥ മുടക്കു മുതൽ വരൂ -പൊലിസ് പറയുന്നു. ഒരു ലോഡ് മണൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ ലഭിക്കും. ഇപ്രകാരം എട്ടോ പത്തോ ലോഡ് മണൽ കയറ്റുമ്പോഴേക്കും ലോറിയുടെ മുതലാവും. പിന്നെ വണ്ടി പൊലീസ് പിടിച്ചാലും നഷ്ടമാവില്ല. ഒരു ലോഡ് മണൽ കയറ്റിയാൽ തൊഴിലാളികൾക്ക് 2000 രൂപ കൊടുക്കണം. എസ്കോർട്ട് പോയവർക്കും ചെറിയ തുക കൊടുക്കണം. പ്രളയം കഴിഞ്ഞശേഷം കുറ്റ്യാടി പുഴയിൽ തുരുത്തുകളിലും തീരങ്ങളിലും ധാരാളം മണൽ അടിഞ്ഞതിനാൽ മണൽ ശേഖരണത്തിനും എളുപ്പമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.