സിനിമാ പ്രേക്ഷകരുടെ സിരാകേന്ദ്രമായിരുന്ന സ​േന്താഷ്​ ടാക്കീസ്​ ഒാർമയാകുന്നു

ബാലുേശ്ശരി: അര നൂറ്റാണ്ട് ബാലുശ്ശേരിയുടെയും പരിസരപ്രദേശങ്ങളിലെയും സിനിമാപ്രേക്ഷകരുടെ സിരാകേന്ദ്രമായിരുന്ന സേന്താഷ് ടാക്കീസ് പൊളിച്ചുമാറ്റുന്നു. വ്യാപാര സമുച്ചയത്തിനായാണ് ബാലുശ്ശേരിയിലെ ആദ്യകാല സിനിമ കൊട്ടകയായ സന്തോഷ് ടാക്കീസ് പൊളിച്ചുമാറ്റുന്നത്. നന്മണ്ട പഞ്ചായത്തി​െൻറ അതിർത്തിയായ ബാലുശ്ശേരി മുക്കിൽ 1965ലാണ് സന്തോഷ് ടാക്കീസ് പ്രവർത്തനമാരംഭിച്ചത്. 1961ൽ ഏകരൂരിൽനിന്ന് ബാലുശ്ശേരി അറപ്പീടികയിലേക്ക് പറിച്ചുനട്ട ജയ്ഹിന്ദ് ടാക്കീസാണ് പിന്നീട് ബാലുശ്ശേരി മുക്കിൽ സേന്താഷ് ടാക്കീസായി മാറ്റി സ്ഥാപിച്ചത്. നാണോത്ത് ചാത്തു, മലയിലകത്തൂട്ട് കണാരക്കുട്ടി എന്നിവരായിരുന്നു തുടക്കത്തിലെ ഉടമസ്ഥർ. പിന്നീട് കോഴിക്കോട് സ്വദേശിയായ സുകുമാരന് വിൽപന നടത്തി. സുകുമാരൻ പിന്നീട് കാഞ്ഞിരപ്പള്ളി സ്വദേശിയായ റിട്ട. സൈനിക ഉദ്യോഗസ്ഥൻ ചെറിയാനുമായി പാർട്ട്ണർഷിപ്പിൽ ടാക്കീസ് നടത്തുകയായിരുന്നു. സുകുമാരനിൽനിന്ന് ചെറിയാ​െൻറ സ്വന്തം ഉടമസ്ഥതയിലായ സേന്താഷ് ടാക്കീസ് ചെറിയാ​െൻറ മരണശേഷം മകൾ ഡെമില ജോസി​െൻറ ഉടമസ്ഥതയിലാണ്. ഒാലഷെഡ്ഡിലായിരുന്ന ടാക്കീസ് ഇൗ അടുത്ത കാലത്താണ് നവീകരിച്ച് തിയറ്റർ രൂപത്തിലാക്കിയിരുന്നത്. അസിം കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ സത്യൻ ചിത്രമായ 'കുടുംബം' ആയിരുന്നു ടാക്കീസിൽ കളിച്ച ആദ്യ സിനിമ. അവസാനത്തെ സിനിമ ഉണ്ണി മുകുന്ദൻ നായകനായ ചാണക്യതന്ത്രവും. ഉദയായുടെയും േമരിലാൻഡി​െൻറയും സിനിമകൾ സേന്താഷ് ടാക്കീസിൽ മാത്രമായിരുന്നു കളിച്ചിരുന്നത്. മുരുകാലയ, ജിയോ, എവർഷൈൻ, തിരുമേനി തുടങ്ങിയ പ്രമുഖ കമ്പനികളുടെ സിനിമകളും സേന്താഷ് ടാക്കീസി​െൻറ കുത്തകയായിരുന്നു. ഒതേന​െൻറ മകൻ, വീണ്ടും പ്രഭാതം, സ്വാമി അയ്യപ്പൻ, കണ്ണപ്പനുണ്ണി, തുലാഭാരം, അധ്യാപിക, തുേമ്പാലാർച്ച, ആശീർവാദം, ഉള്ളടക്കം തുടങ്ങിയ സിനിമകൾ സിൽവർ ജൂബിലിയും പിന്നിട്ടാണ് ടാക്കീസിൽ നിന്നും മാറിയത്. സേന്താഷ് ടാക്കീസിനുമുമ്പ് സ്ഥാപിച്ചിരുന്ന കൈരളി ടാക്കീസ് 2010ൽ കത്തിനശിച്ചിരുന്നു. കൈരളി ടാക്കീസിനും സന്തോഷ് ടാക്കീസിനും ശേഷം ബാലുശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച പ്രഭാത് ടാക്കീസ് നേരേത്തതന്നെ പൊളിച്ചു മാറ്റുകയുണ്ടായി. ശേഷംവന്ന െഎശ്വര്യ ടാക്കീസും ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്. 1982ൽ പ്രവർത്തനംതുടങ്ങിയ സന്ധ്യ തിയറ്റർ ഇപ്പോൾ നവീകരിച്ച് ഇരട്ട തിയറ്ററായി പ്രവർത്തിച്ചുവരുകയാണ്. സന്തോഷ് ടാക്കീസ് പൊളിച്ചു മാറ്റുന്നതോടെ ഒരു കാലഘട്ടത്തി​െൻറ ദൃശ്യകലാവേദി കൂടി ബാലുശ്ശേരിക്കാർക്ക് ഇനി വെറും ഒാർമയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.