ഗാന്ധിസ്മൃതി ആഘോഷത്തിന്​ തുടക്കം

തിരുവമ്പാടി: മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാചരണത്തി​െൻറ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വർഷം നീളുന്ന ഗാന്ധിസ്മൃതി ആഘോഷ പരിപാടികൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബിനീഷ് പയമ്പ്ര മെഗാ സ്‌ക്രീനിൽ ഗാന്ധിജിയുടെ കാരിക്കേച്ചർ വരച്ചു. വിദ്യാർഥികൾ പദയാത്ര നടത്തി. ഫാ. ജോസ് ഓലിയക്കാട്ടിൽ, പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സുനിൽഖാൻ, ജോസ് മാത്യു, ഡോ. അരുൺ മാത്യു, റംല ചോലക്കൽ, ഹാജിറ കമ്മിയിൽ, സീന റഷീദ്, അബ്ദുൽ മജീദ്, ബീന റോസ് എന്നിവർ സംസാരിച്ചു. ആദിവാസി കുട്ടികളുടെ വിശപ്പകറ്റാൻ പ്രഭാത ഭക്ഷണ പരിപാടി തിരുവമ്പാടി: മുത്തപ്പൻപുഴ ആദിവാസി കോളനിയിൽനിന്ന് ഉൾപ്പെടെയുള്ള കുട്ടികളുടെ വിശപ്പകറ്റാൻ പ്രഭാത ഭക്ഷണ പരിപാടി തുടങ്ങി. സൗഹൃദം കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് മുത്തപ്പൻപുഴ സ​െൻറ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങിയത്. കോളനിയിലെ യു.പി, ഹൈസ്കൂൾ തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും ഭക്ഷണം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കയാംക്കകത്ത്, ലൈജു തോമസ്, സിസ്റ്റർ റോസ് മേരിയ, സിസ്റ്റർ തെരേസ്, സുനിൽ പോൾ, ബിനിത ജേക്കബ്, ലൂയിസ് നമ്പേലിൽ, സിസിലി ജോബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.